തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന പ്രീ പോള്‍ സര്‍വ്വെകളും ശേഷം നടന്ന എക്സിറ്റ് പോള്‍-പോസ്റ്റ് പോള്‍ സര്‍വ്വെകളുമൊന്നും ഇത്തരമൊരു വിജയം യു ഡി എഫിന് പ്രവചിച്ചിരുന്നില്ല. 16 സീറ്റുവരെ യു ഡി എഫ് നേടിയേക്കാമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വെകളെല്ലാം പറഞ്ഞിരുന്നത്
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവു വലിയ വിജയങ്ങളിലൊന്നാണ് യു ഡി എഫിന് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 20 സീറ്റില്‍ 19 ഇടത്തും ഐക്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം പിടിച്ചെടുത്തിരിക്കുകയാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് കേരളത്തില്‍ ഇതിനെക്കാള്‍ വലിയ വൈറ്റ് വാഷ് നടന്നിട്ടുള്ളത്.
അന്ന് ഇരുപതിടത്തും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണി ജയിച്ചിരുന്നു. പക്ഷെ സി പി ഐ അടക്കമുള്ള പാര്‍ട്ടികള്‍ അന്ന് കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ യു ഡി എഫ്-എല്‍ ഡി എഫ് ഏറ്റുമുട്ടല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇക്കുറിയാണെന്ന് പറയാം.
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന പ്രീ പോള്‍ സര്‍വ്വെകളും ശേഷം നടന്ന എക്സിറ്റ് പോള്‍-പോസ്റ്റ് പോള്‍ സര്‍വ്വെകളുമൊന്നും ഇത്തരമൊരു വിജയം യു ഡി എഫിന് പ്രവചിച്ചിരുന്നില്ല. 16 സീറ്റുവരെ യു ഡി എഫ് നേടിയേക്കാമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വെകളെല്ലാം പറഞ്ഞിരുന്നത്.
രാഷ്ട്രീയ നേതാക്കളുടെ കാര്യവും അങ്ങനെ തന്നെ. യു ഡി എഫ് നേതാക്കള്‍ വലിയ വിജയമുണ്ടാകുമെന്ന് പറയുമ്പോഴും 16-17 സീറ്റുകളാണ് പ്രതീക്ഷിച്ചിരുന്നത്. എല്‍ ഡി എഫ് നേതാക്കളാകട്ടെ മികച്ച വിജയമുണ്ടാകുമെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പാലക്കാടടക്കമുള്ള മണ്ഡലങ്ങളില്‍ അട്ടിമറിയുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും സ്ഥാനാര്‍ത്ഥി ശ്രീകണ്ഠനാകട്ടെ പരാജയത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നത്.
എന്നാല്‍ കേരളത്തിലെ ഒരു നേതാവ് മാത്രം 20 സീറ്റിലും യു ഡി എഫ് ജയിക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മറ്റാരുമല്ല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ആ നേതാവ്. പാലക്കാടടക്കമുള്ള മണ്ഡലങ്ങളില്‍ യു ഡി എഫ് ജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എക്സിറ്റ് പോളുകള്‍ 16 സീറ്റുകളെന്ന് പറഞ്ഞപ്പോള്‍ മുല്ലപ്പള്ളി 20 എന്ന് തിരുത്തി പറഞ്ഞിരുന്നു. ഇപ്പോള്‍ ഫലം പുറത്തുവരുമ്പോള്‍ മുല്ലപ്പള്ളിയുടെ പ്രവചനങ്ങള്‍ അച്ചെട്ടാകുകയാണ്. ആലപ്പുഴ മണ്ഡലം മാത്രമാണ് മുല്ലപ്പള്ളിയുടെ പ്രവചനത്തിനപ്പുറമുള്ള ജനവിധി എഴുതിയിട്ടുള്ളത്. യു ഡി എഫ് സംസ്ഥാനത്ത് ചരിത്രവിജയം നേടുമ്പോള്‍ കെ പി സി സി അധ്യക്ഷനായെത്തിയ മുല്ലപ്പളളിയുടെ തിളക്കവും വര്‍ധിക്കുകയാണ്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
