കണ്ണൂര്‍: കണ്ണൂർ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ്.  69, 70 ബൂത്തുകളിൽ നടന്ന കള്ളവോട്ട് ചെയ്തിട്ടില്ല. ദൃശ്യങ്ങളിൽ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ല.  

ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാൽ ബൂത്തിൽ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് വിശദീകരണം. 2 ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ല. ഇയാൾ ഇടത് അനുഭാവി ആണെന്നും ലീഗ് വിശദീകരിക്കുന്നു.  

പാമ്പുരിത്തി ബൂത്തിൽ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന്റെ ബൂത്ത് ഏജന്റ് അവിടെ ഉണ്ടായിട്ടും മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നും ലീഗ് ചോദിക്കുന്നു. പിലാത്തറയിലെ കള്ളവോട്ടിന്റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങൾ എന്നും ലീഗ് തിരിച്ചടിച്ചു. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടേതാണ് പ്രസ്താവന.