ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ പി വി അൻവർ അവിചാരിതമായി എത്തുകയായിരുന്നുവെന്നാണ് എം എൻ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം.

പൊന്നാനി: പൊന്നാനി ഇടതുമുന്നണി സ്ഥാനാർത്ഥി പി വി അൻവറുമായി ചർച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ ന വഴിയില്‍ തടഞ്ഞു. കെ പി സി സി അംഗം എം എൻ കുഞ്ഞഹമ്മദ് ഹാജിക്കെതിരെയാണ് മുസ്ലീം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊന്നാനിയില്‍ വെന്നിയരിൽ വച്ചാണ് ലീഗ് അണികള്‍ കുഞ്ഞഹമ്മദിന്‍റെ കാർ തടഞ്ഞു നിർത്തി പ്രതിഷേധിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ പി വി അൻവർ അവിചാരിതമായി എത്തുകയായിരുന്നുവെന്നാണ് എം എൻ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും കുഞ്ഞഹമ്മദ് വിശദീകരിച്ചു.