Asianet News MalayalamAsianet News Malayalam

നാ​ഗാലാൻഡിലെ 'കാണാതായ' സ്ഥാ​നാ​ര്‍​ത്ഥി​ നാമനിർദ്ദേശ പത്രിക പിൻവലിച്ചു

മൊകോക്ചുംഗിലെ അൻഗ്‍ലാഡൻ നിയമസഭാ മണ്ഡലത്തിൽ എൻപിപി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി ഒ ​ടി​നു ലോങ്കു​മെ​റാണ് പത്രിക പിൻവലിച്ചത്. 

Nagaland missing candidate withdraws from polls
Author
Nagaland, First Published Mar 28, 2019, 9:40 PM IST

കൊഹിമ: നാ​ഗാലാൻഡിലെ കാണാതായ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടിയുടെ സ്ഥാ​നാ​ര്‍​ത്ഥി​ നാമനിർദ്ദേശ പത്രിക പിൻവലിച്ചു. മൊകോക്ചുംഗിലെ അൻഗ്‍ലാഡൻ നിയമസഭാ മണ്ഡലത്തിൽ എൻപിപി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി ഒ ​ടി​നു ലോങ്കു​മെ​റാണ് പത്രിക പിൻവലിച്ചത്.  രേഖാമൂലമുള്ള അനുമതി അയച്ച് കൊണ്ടാണ് ലോങ്കുമർ തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരിക്കുന്ന ലോങ്കുമറിനെ മാർച്ച് 26 മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് എ​ന്‍​പി​പി മൊ​കോ​ക്ചും​ഗ് പ്ര​സി​ഡ​ന്‍റ് ഐ ​ബെ​ന്‍​ഡാം​ഗ് ജ​മി​ര്‍ പൊലീസിൽ പരാതി നൽകി. എന്നാൽ ലോങ്കുമർ സുരക്ഷിതനാണെന്നും അദ്ദേഹത്തെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സംസ്ഥാന എക്സൈസ് വകുപ്പ് ചെയർമാൻ സ്ഥാനം നാഷണൽ ഡെമോക്രാറ്റിക് പ്രോഗസീവ് പാർട്ടി (എൻഡിപിപി) ലോങ്കുമറിന് വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇതാണ് പത്രിക പിൻവലിക്കാൻ കാരണമെന്നും കിംവദന്തികളുണ്ട്. അൻഗ്ലാഡെൻ മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​യി​രു​ന്ന ഇം​റ്റി​കും​സു​ക് ലോങ്കു​മ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ഒ ​ടി​നു ലോങ്കുമർ.
  
 


 

Follow Us:
Download App:
  • android
  • ios