17ാം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്‍റെ മഹോത്സവം വന്നെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഉത്സവത്തെ പങ്കാളിത്തം കൊണ്ട് സമൃദ്ധമാക്കാന്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ദില്ലി: 17ാം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്‍റെ മഹോത്സവം വന്നെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഉത്സവത്തെ പങ്കാളിത്തം കൊണ്ട് സമൃദ്ധമാക്കാന്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമായും ആദ്യമായി വോട്ട് ചെയ്യുന്നവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ചരിത്രപരമായ വഴിത്തിരിവാകുമെന്നാണ് കരുതുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ ആശംസകളും നേര്‍ന്ന അദ്ദേഹം, എല്ലാ സംവിധാനങ്ങളും തെരഞ്ഞെടുപ്പിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. തര്‍ക്കരഹിതമായി ഇത്രയും കാലം തെരഞ്ഞെടുപ്പ് നടത്തിവന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തിന്‍റെ അഭിമാനമാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ദേശീയ തലത്തിലേക്ക് നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ടീയത്തിലേക്കുള്ള കടന്നുവരവ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എത്തിയ മോദിയുടെ നേതൃത്വത്തിലുള്ള മൂന്നില്‍ രണ്ട് മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു കേന്ദ്രത്തില്‍ അധികാരം പിടിച്ചത്.
