വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായതോടെ പ്രചാരണത്തിന് ദേശീയ നേതാക്കളെ രംഗത്തിറക്കാനൊരുങ്ങി ബിജെപി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിൽ എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. 

പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടിൽ പ്രചരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.