ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും ചൂണ്ടികാട്ടിയ മോദി നിലത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു
ബംഗലൂരു: ബിജെപിയുടെ താര പ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. റോഡ് ഷോകളും വലിയ റാലികളും പ്രസംഗവേദികളില്‍ കത്തിക്കറയുന്ന പ്രസംഗവുമായി മോദി ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആവേശം ചില്ലറയല്ല. ചിലയിടങ്ങളിലെങ്കിലും പ്രവര്‍ത്തകരുടെ ആവേശം അതിരുകടക്കാറുണ്ടെന്നതാണ് മറ്റൊരു കാര്യം.
കര്‍ണാടകയില്‍ നടന്ന വമ്പന്‍ റാലിക്കിടയിലും ബിജെപി പ്രവര്‍ത്തകരുടെ ആവേശം അതിര് കടന്നു. പ്രസംഗത്തിനിടയിലും മോദി നേരിട്ട് ഇടപെട്ട് പ്രവര്‍ത്തകരുടെ ആവേശത്തെ നിയന്ത്രിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
മോദിയുടെ പ്രസംഗം കേള്‍ക്കാനായി പ്രവര്‍ത്തകര്‍ മരത്തില്‍ കയറുകയായിരുന്നു. ചെറിയ കൊമ്പുകളിലും മറ്റും കൂട്ടമായി ബിജെപിക്കാര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മോദി തന്നെ അവരെ നിലത്തിറക്കുകയായിരുന്നു. ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും ചൂണ്ടികാട്ടിയ മോദി നിലത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
