കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറാമത്തെ തമിഴ്നാട് സന്ദർശനമാണിത്

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മോദി സംസാരിക്കും. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ള അണ്ണാഡിഎംകെ നേതാക്കളും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറാമത്തെ തമിഴ്നാട് സന്ദർശനമാണിത്. കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തിയത്.