മഹാരാഷ്ട്രയില്‍ നിന്നും പതിനേഴാം ലോക്സഭയിലേക്ക് എത്തുന്നത് എട്ട് വനിതാ എംപിമാര്‍. 

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നും പതിനേഴാം ലോക്സഭയിലേക്ക് എത്തുന്നത് എട്ട് വനിതാ എംപിമാര്‍. സുപ്രിയ സുലേ (എന്‍സിപി), ഭാവന ഗ്വാലി (ശിവേസന), നവനീത് റാണ (എന്‍സിപി) പ്രീതം മുണ്ടേ, രക്ഷാ കദ്സേ,ഹീനാ ഗാവിറ്റ്, പൂനം മഹാജന്‍, ഭാരതി പവാർ എന്നിവര്‍ ബിജെപിയില്‍ നിന്നുമാണ് ലോക്സഭയിലെത്തുക. 

867 സ്ഥാനാര്‍ത്ഥികളാണ് മഹാരാഷ്ട്രയില്‍ മത്സരിച്ചത്. ഇതില്‍ 80 പേര്‍ വനിതകളും. മുഖ്യധാര പാര്‍ട്ടികള്‍ വെറും 11 വനിതകളെയാണ് മത്സരിപ്പിച്ചത്. ഇതില്‍ എട്ടുപേരാണ് വിജയിച്ചത്. മഹാരാഷ്ട്രയിലടക്കം ബിജെപി സ്ഥനാര്‍ത്ഥികളായി മത്സരിച്ച 47 സ്ത്രീകളില്‍ 34 പേരാണ് വിജയിച്ചത്. പതിനേഴാം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ എംപിമാര്‍ ഉണ്ടാവുക ബിജെപിയില്‍ നിന്നാണ്.