Asianet News MalayalamAsianet News Malayalam

'വണ്ടൂരില്‍ തുടരും'; ആലത്തൂരില്‍ മത്സരിക്കാനില്ലെന്ന് എ പി അനില്‍ കുമാര്‍

തനിക്ക് വണ്ടൂരില്‍ തുടരാനാണ് താത്പര്യമെന്നാണ് അനില്‍ കുമാര്‍ വ്യക്തമാക്കുന്നത്. മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും എ പി അനില്‍ കുമാര്‍ ഇക്കാര്യം അറിയിച്ചു. 
 

not interested to be a candidate in loksabha election says a p anil kumar
Author
Malappuram, First Published Mar 11, 2019, 4:06 PM IST

മലപ്പുറം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഇതുവരെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഇതിനിടെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി എ പി അനില്‍ കുമാര്‍ എംഎല്‍എയും രംഗത്തെത്തിയതോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് നേതൃത്വം. തനിക്ക് വണ്ടൂരില്‍ തുടരാനാണ് താത്പര്യമെന്നും ആലത്തൂരില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും എ പി അനില്‍ കുമാര്‍ ഇക്കാര്യം അറിയിച്ചു. 

അതേസമയം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയിൽ ധാരണയായി. പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന എ ഗ്രൂപ്പ് നിലപാടിന് ഒപ്പമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലും ധാരണയുണ്ടായത്. ഇതോടെ ഈ രണ്ട് നേതാക്കൾ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാനുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. 

Follow Us:
Download App:
  • android
  • ios