എന്‍എസ്എസ് അടക്കം ശബരിമല വിഷയത്തില്‍ ബിജെപിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതിന് പിന്നീട് കേരളം സാക്ഷിയായി. ബിജെപിക്ക് ശബരിമല ഒരു വിഷയം മാത്രമായാണ് കണ്ടത്.

തിരുവനന്തപുരം: ശബരിമലയ്ക്കായി മുന്നോട്ട് വന്നത് എന്‍എസ്എസും ചില വിശ്വാസ സംഘടനകളുമാണെന്ന് ജോസഫ് വാഴയ്ക്കന്‍. തെരുവില്‍ പ്രക്ഷോഭങ്ങള്‍ നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ മാത്രമാണ് ബിജെപി ശബരിമലയെ ഉപയോഗിച്ചതെന്ന് ജോസഫ് വാഴയ്ക്കന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

എന്‍എസ്എസ് അടക്കം ശബരിമല വിഷയത്തില്‍ ബിജെപിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതിന് പിന്നീട് കേരളം സാക്ഷിയായി. ബിജെപിക്ക് ശബരിമല ഒരു വിഷയം മാത്രമായാണ് കണ്ടത്. അതിന് പരിഹാരം കാണാന്‍ അവര്‍ക്ക് താത്പര്യമില്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി ഉന്നയിക്കുന്നെങ്കിലും ആത്മാര്‍ത്ഥത ഇല്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.