കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ കത്ത പരാജയത്തിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനം കടുപ്പിച്ച് യുഡിഎഫ് എംപിമാർ.

ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിൽ എല്ലായിടത്തും എൻ എസ്എസ് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തെന്ന് മാവേലിക്കരയിലെ നിയുക്ത എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

ശബരിമല പ്രശ്നത്തിൽ എൻ എസ്എസ്സും യു ഡി എഫും ഒരേ നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ പിണറായിയുടെ മുഖത്തടിക്കുകയായിരുന്നു എൻ എസ് എസ് ലക്ഷ്യമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

വലിയ തോൽവി നേരിട്ടിട്ടും  തിരുത്താത്താൻ തയ്യാറാകാത്തത് പിണറായിയുടെ ധാർഷ്ട്യത്തിന്‍റെ തെളിവാണ്. ജനാധിപത്യത്തിനെതിരായ ഇത്തരം നിലപാടുകൾ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.