Asianet News MalayalamAsianet News Malayalam

ഒഡീഷയിൽ ബിജെപിക്ക് തിരിച്ചടി; സ്ഥാനാർത്ഥി ബിജെഡിയിൽ ചേർന്നു

ബിജെപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരപ്രശ്നങ്ങളും തനിക്കെതിരെയുള്ള ​ഗൂഢാലോചനയുമാണ് പാർട്ടി വിടാൻ കാരണമെന്ന് സേതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

odisha bjp candidate join bjd
Author
Bhubaneswar, First Published Mar 30, 2019, 9:12 AM IST

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി കൊണ്ട് സ്ഥാനാർത്ഥി ബിജെഡിയിൽ(ബിജു ജനതാ ദൾ) ചേർന്നു. അ​ന​ന്ത്പു​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ ഭാ​ഗ്യ​ര​തി സേ​തി​യാ​ണ് ബി​ജെ​ഡി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​ഡി അ​ധ്യ​ക്ഷ​നും ഒഡീഷ മുഖ്യമന്ത്രിയുമായ ന​വീ​ൻ പ​ട്നാ​യിക്കിന്റെ സാന്നിധ്യത്തിലായിരുന്നു സേതിക്കിന്റെ പാർട്ടി പ്രവേശനം.

2009ൽ ബി​ജെ​ഡി ടി​ക്ക​റ്റി​ൽ അ​ന​ന്ത്പു​രി​യി​ൽ​നി​ന്നും പാ​ർ​ല​മെ​ന്‍റ് തെര‍ഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് സേതി. എന്നാൽ പിന്നീട് അദ്ദേഹം ബിജെഡി വിട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരപ്രശ്നങ്ങളും തനിക്കെതിരെയുള്ള ​ഗൂഢാലോചനയുമാണ് പാർട്ടി വിടാൻ കാരണമെന്ന് സേതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios