Asianet News MalayalamAsianet News Malayalam

ബിജെപി റാലികള്‍ നടത്തി, കോണ്‍ഗ്രസ് ജമ്മുകശ്മീരിനെ മറന്നു; ഒമര്‍ അബ്ദുള്ള

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് ജമ്മു കശ്മീരിനെ പൂര്‍ണമായും അവഗണിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.
 

Omar abdullah  slammed the Congress  said  the party  ignoring jammu kashmir in Lok Sabha elections 2019.
Author
Srinagar, First Published May 2, 2019, 12:27 PM IST

ശ്രീനഗര്‍: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഒമര്‍ അബ്ദുള്ള. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് ജമ്മു കശ്മീരിനെ പൂര്‍ണമായും അവഗണിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.

ജമ്മു കശ്മീരില്‍ ഒരു തെരഞ്ഞെടുപ്പ് യോഗം പോലും നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ ഒരു നേതാവ് പോലും കശ്മീരിലേക്ക് വന്നിട്ടുമില്ല. ഇത് തെളിയിക്കുന്നത് കോണ്‍ഗ്രസിന് ജമ്മു കശ്മീരിനോടുള്ള മനോഭാവമാണ്. ബിജെപിയാവട്ടെ നരേന്ദ്രമോദിയെയും അമിത് ഷായെയും പങ്കെടുപ്പിച്ച് നിരവധി റാലികള്‍ ഇവിടെ നടത്തി. അവര്‍ കശ്മീര്‍ താഴ്വരകളിലേക്ക് നേരിട്ട് വന്നുകാണില്ല. പക്ഷേ കശ്മീരിനെ മറന്നില്ലെന്ന് തെളിയിച്ചെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ആറ് ലോക്സഭാ സീറ്റുകളില്‍ നാലിലും വിജയിക്കാന്‍ സാധ്യതയുള്ളത് കോണ്‍ഗ്രസിനാണ്. എന്നിട്ടും എന്തിനാണ് ബിജെപിക്ക് അനായാസവിജയം നേടിക്കൊടുക്കാന്‍ ഇടയാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് 2014ലാണ് അവരുമായി തെറ്റിപ്പിരിഞ്ഞത്. 

Follow Us:
Download App:
  • android
  • ios