കൊട്ടിക്കലാശം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന് വിട്ടു കൊടുത്തെന്നും എല്ലാം തീരുമാനിക്കേണ്ടത് ഇനി കോൺഗ്രസ് പ്രവര്‍ത്തകരാണെന്നും ശശി തരൂര്‍.

തിരുവനന്തപുരം: ദിവസം കഴിയും തോറും വിജയ പ്രതീക്ഷ കൂടുകയാണെന്ന് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ .പത്ത് വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് ഇനി പോകാത്ത ഇടമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എല്ലായിടത്തും എത്തിയിട്ടുണ്ട്. ജനം അനുകൂലമായി വിധിയെഴുതുമെന്നും ശശി തരൂര്‍ പറഞ്ഞു. 

മൂന്ന് സ്ഥാനാര്‍ത്ഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ ഒന്നും അത്ര എളുപ്പമല്ല. എതിര്‍ സ്ഥാനാര്‍ത്ഥികളെ ബഹുമാനിക്കുന്നു. നിയമസഭാ നിയോജക മണ്ഡലങ്ങളില്ലെല്ലാം നിര്‍ണ്ണായക ലീഡാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 
കൊട്ടിക്കലാശം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന് വിട്ടു കൊടുത്തെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാം തീരുമാനിക്കേണ്ടത് ഇനി കോൺഗ്രസ് പ്രവര്‍ത്തകരാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.