Asianet News MalayalamAsianet News Malayalam

വിമര്‍ശനങ്ങള്‍ പുച്ഛിച്ച് തള്ളുന്നു, മോദിയുടെ സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്‍റെയുമൊന്നും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി

p k kunhalikkutty replies pm modi s remarks on muslim league
Author
Kozhikode, First Published Apr 14, 2019, 9:08 AM IST

കോഴിക്കോട്: പ്രധാനമന്ത്രിയടക്കമുള്ളവരുടെ ലീഗിനെതിരായ വിമർശനങ്ങൾ പുച്ഛിച്ചു തള്ളുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്‍റെയുമൊന്നും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തോട് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി, വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്ന് പി എസ് ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ പറഞ്ഞിരുന്നു. 

കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‍നാട്ടിലെ തേനിയിൽ നടന്ന പ്രചാരണറാലിക്കിടെ വിമര്‍ശിച്ചിരുന്നു. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം. 

Follow Us:
Download App:
  • android
  • ios