100ഗ്രാം ഉള്ള 3 ലക്ഷം രൂപ വില വരുന്ന സ്വർണം ബാങ്കില്‍ നിക്ഷേപമുണ്ട്. സ്വന്തം പേരില്‍ 46 ലക്ഷം വില വരുന്ന ഭൂമിയുണ്ട്. ഭർത്താവിന്റെ പേരിൽ 89ലക്ഷം വില വരുന്ന ഭൂമിയുമുണ്ട്.
കണ്ണൂര്‍: കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയ്ക്ക് കൈവശമുള്ളത് 5500 രൂപ. 100ഗ്രാം ഉള്ള 3 ലക്ഷം രൂപ വില വരുന്ന സ്വർണം ബാങ്കില്‍ നിക്ഷേപമുണ്ട്. സ്വന്തം പേരില്‍ 46 ലക്ഷം വില വരുന്ന ഭൂമിയുണ്ട്. ഭർത്താവിന്റെ പേരിൽ 89ലക്ഷം വില വരുന്ന ഭൂമിയുമുണ്ട്. 48,72492 രൂപയാണ് പി കെ ശ്രീമതിയ്ക്ക് ബാങ്കില്‍ നിക്ഷേപമുള്ളത്.
10 കേസുകളാണ് പി കെ ശ്രീമതിയുടെ പേരിലുണ്ട്. വികസന നേട്ടങ്ങളുയർത്തിക്കാട്ടിയാണ് പി കെ ശ്രീമതിയുടെ പ്രചാരണം. കണ്ണൂർ വിമാനത്താവളം മുതൽ ബീച്ച് ആധുനികവൽക്കണവും റെയിൽവേ സ്റ്റേഷൻ നവീകരണവും സ്കൂളുകളുടെ സൗകര്യം വർധിപ്പിക്കലും വരെ കണ്ണൂരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് പ്രചാരണം പുരോഗമിക്കുന്നത്.
