Asianet News MalayalamAsianet News Malayalam

മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല; സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ടയിൽ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള

p s sreedharan pillai about bjp candidate list
Author
Kochi, First Published Mar 21, 2019, 8:22 PM IST

കൊച്ചി: പതിനാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ബിജെപി എന്നാല്‍ പത്തനംതിട്ട ഒഴിച്ചിട്ടാണ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയ്ക്ക വേണ്ടിയായിരുന്നു നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. പത്തനംതിട്ടയിൽ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും താൻ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സുരേന്ദ്രന്‍, പിഎസ് ശ്രീധരന്‍ പിള്ള, എം ടി രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെല്ലാം പത്തനംതിട്ട വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഒടുവില്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുനിന്ന് പിന്മാറുകയും സുരേന്ദ്രന് സാധ്യത തെളിയുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തിയിട്ടില്ല. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന് വിട്ടിരിക്കുകയാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിത്വം. 

Follow Us:
Download App:
  • android
  • ios