ഫാദർ കൊൻസൈകാ ദ സിൽവയുടെ തീയ്യതി രേഖപ്പെടുത്തിയിട്ടില്ലാത്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗോവയിലെ വാസ്കോ ഡ ഗാമ തീരത്ത് ഖനനത്തിനുള്ള സർക്കാർ നീക്കത്തിനെതിരെ സഭ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
പനാജി: ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന് കാൻസർ വന്നത് ദൈവത്തിന് അദ്ദേഹത്തോട് അത്രയേറെ ദേഷ്യമുണ്ടായതിനാലാണെന്ന് കത്തോലിക്കാ വൈദികൻ. ഈ പ്രസ്താവനയ്ക്ക് എതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കൽക്കരി മലിനീകരണത്തെ കുറിച്ചുള്ള പരാതി കേൾക്കാൻ അദ്ദേഹം വിസമ്മതിച്ചതാണ് കാൻസർ വരാൻ കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഫാദർ കൊൻസൈകാ ദ സിൽവയുടെ തീയ്യതി രേഖപ്പെടുത്തിയിട്ടില്ലാത്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗോവയിലെ വാസ്കോ ഡ ഗാമ തീരത്ത് ഖനനത്തിനുള്ള സർക്കാർ നീക്കത്തിനെതിരെ സഭ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ജനങ്ങൾ നിരവധി തവണ സമരം ചെയ്കിട്ടും പരീക്കർ അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. അതിനാൽ അദ്ദേഹത്തിന് പാൻക്രിയാസിൽ കാൻസർ വന്നുവെന്നാണ് വൈദികന്റെ പ്രസ്താവന.
സാമുദായികമായി വെറുപ്പും ദേഷ്യവും സമൂഹത്തിൽ പടർത്താനാണ് വൈദികന്റെ നീക്കമെന്ന് ബിജെപി പരാതിയിൽ പറഞ്ഞു. കത്തോലിക്കാ സഭ സഭകളിൽ വായിച്ച ഇടയലേഖനത്തിൽ ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവർക്ക് വോട്ട് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്നും സഭ പറഞ്ഞിരുന്നു.
