Asianet News MalayalamAsianet News Malayalam

കേരളത്തിലെ സീറ്റ് വിഭജനം ഗ്രൂപ്പ് വീതംവയ്പ്പ്; നേതാക്കൾക്കെതിരെ തുറന്നടിച്ച് പിസി ചാക്കോ

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായിരുന്നില്ല. ഗ്രൂപ്പ് വീതംവയ്പ്പാണ് നടന്നത്. നേതാക്കളുടെ സങ്കുചിത താൽപ്പര്യങ്ങൾക്ക് അപ്പുറം പോകാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ലെന്ന് പിസി ചാക്കോ.

pc chacko against senior congress leaders
Author
Delhi, First Published Mar 24, 2019, 12:01 PM IST

ദില്ലി: ലോക് സഭാ സ്ഥാനാര്‍ത്ഥിത്വത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ചാക്കോ. കേരളത്തിൽ നടത്ത സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായ രീതിയിലായിരുന്നില്ലെന്ന് പിസി ചാക്കോ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിൽ നേതാക്കളുടെ ഗ്രൂപ്പ് വീതം വയ്ക്കലാണ് ഉണ്ടായത്. സങ്കുചിത താൽപര്യങ്ങൾക്ക് അപ്പുറം കോൺഗ്രസ് പാര്‍ട്ടിയുടെ കെട്ടുറപ്പിന് വേണ്ടി പ്രവര്‍ത്തിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും പിസി ചാക്കോ ഉന്നയിച്ചു. 

ഗ്രൂപ്പ് താൽപര്യങ്ങൾ സംഘർഷം സൃഷ്ടിച്ച സീറ്റാണ് വയനാടെന്നും പിസി ചാക്കോ ഓര്‍മ്മിപ്പിക്കുന്നു. സീറ്റ് നിർണയം ഭംഗിയായി കൊണ്ടുപോകാമായിരുന്നു. എന്നാൽ ഗ്രൂപ്പ് വഴക്കിന്‍റെ ഭാഗമാണ് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വമെന്ന വിമർശനം ശരിയല്ലെന്നും പിസി ചാക്കോ ദില്ലിയിൽ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios