പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് മത്സരിക്കുക. പൊന്നാനിയില്‍ സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് മത്സരിക്കും. 

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ പിഡിപി മത്സരിക്കുമെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി. പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് മത്സരിക്കുക.

പൊന്നാനിയില്‍ സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് മത്സരിക്കും. മലപ്പുറത്ത് നിസാർ മേത്തര്‍, ചാലക്കുടിയില്‍ മുജീബ് റഹ്മാൻ, ആലപ്പുഴയില്‍ വർക്കല രാജ്, ആറ്റിങ്ങലില്‍ മാഹിൻ തേവരുപാറ എന്നിവരാണ് മത്സരിക്കുകയെന്നും മഅ്ദനി വ്യക്തമാക്കി.