മുസ്ലീം വിഭാഗത്തിന്‍റെ ആഘോഷങ്ങളായ മുഹറത്തിനും ഈദിനും ഉത്തര്‍പ്രദേശിലെ കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതി നല്‍കിയെന്നും എന്നാല്‍ ഹോളി ആഘോഷത്തിനോ ദീപാവലി ആഘോഷത്തിനോ വൈദ്യുതി നല്‍കിയില്ലെന്നും യോഗി ആദിത്യനാഥ്  

ലക്നൗ: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം വിഭാഗത്തിന്‍റെ ആഘോഷങ്ങളായ മുഹറത്തിനും ഈദിനും ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതി നല്‍കിയെന്നും എന്നാല്‍ ഹോളി ആഘോഷത്തിനോ ദീപാവലി ആഘോഷത്തിനോ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുകയോ വൈദ്യുതി നല്‍കുകയോ ചെയ്തില്ലെന്നും ആദിത്യ നാഥ് ആരോപിച്ചു. 

എന്നാല്‍ ഇന്ന് സാഹചര്യം മാറി. എല്ലാവര്‍ക്കും വികസനം എല്ലാവര്‍ക്കും ഒപ്പം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം. ഡൊമരിയാഗഞ്ചിലെ സിദ്ധാര്‍ത്ഥ് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ആദിത്യനാഥ്. എസ് പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് നിലനില്‍പ്പില്ല. പാര്‍ട്ടികളുടെ തെറ്റുകളെ മറയ്ക്കാനുള്ളതാണ് സഖ്യം. മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സഖ്യം തകരുമെന്നും ആദിത്യനാഥ് പറഞ്ഞു.