Asianet News MalayalamAsianet News Malayalam

അഹങ്കാരത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം പിണറായിക്ക് കൊടുക്കണമെന്ന് മുല്ലപ്പള്ളി

മതേതര ജനാധിപത്യത്തിന്റെ അന്തകനാണ് പിണറായി. ഇന്ന് വൈകുന്നേരം തന്നെ ഗവർണറെ കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

pinarayi deserves interanational award for arrogance says mullapally ramachandran
Author
Kozhikode, First Published May 25, 2019, 3:55 PM IST

തിരുവനന്തപുരം: യാഥാർത്ഥ്യബോധത്തോടെ മുഖ്യമന്ത്രി  തെരഞ്ഞെടുപ്പിനെ വിലയിരുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ  യുഡിഎഫ് രാഷട്രീയ ആയുധമാക്കിയില്ല, എന്നാൽ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതാണ്. അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണം. മാറി നില്‍ക്ക്... എന്ന് കേരളത്തിലെ ജനങ്ങളാണ് ഇപ്പോള്‍ പിണറായിയോട് പറയുന്നത്. ഇന്ന് വൈകുന്നേരം തന്നെ ഗവർണറെ കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മതേതര ജനാധിപത്യത്തിന്റെ അന്തകനാണ് പിണറായി.

പത്തനംതിട്ടയിൽ ബിജെപി കാണിച്ച രാഷ്ട്രീയം ചർച്ച ചെയ്യണം. എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായേ കുമ്മനത്തെ കണ്ടിട്ടുള്ളൂവെന്ന നിലപാടിൽ മാറ്റമില്ല.രാഹുൽ ഗാന്ധി രാജി വയ്ക്കുന്ന പ്രശ്നമില്ല. കോൺഗ്രസിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

കേരളത്തിലെ 19 സീറ്റില്‍ ജയിച്ചിട്ടും ആലപ്പുഴയില്‍ മാത്രം തോറ്റ കാര്യം പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആലപ്പുഴ തോൽവിയെ കുറിച്ച് അന്വേഷിക്കും.പാർട്ടിയുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ പിന്നെ അവർ പാർട്ടിയിലുണ്ടാകില്ല.ഷാനിമോൾ ജയിക്കേണ്ട സ്ഥാനാർത്ഥിയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു

 

Follow Us:
Download App:
  • android
  • ios