കുമളി: ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാടിയ ഇഡ്‍ലി മേലെ ചട്‍ണി പോടടാ പാട്ട് ഡീൻ കുര്യാക്കോസിന് വേണ്ടി വീണ്ടും പാടി പിജെ ജോസഫ്. കുമളിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കൃത്യസമയത്ത് എത്താനാകാഞ്ഞ പിജെ ജോസഫ് നേരെയെത്തിയത് സ്ഥാനാർത്ഥിയുടെ ടൌണിലെ പ്രകടനത്തിന്‍റെ ഇടയിലേക്ക്. 

പ്രിയപ്പെട്ട പിജെയെ കണ്ടതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ആലത്തൂരിലെ സ്ഥാനാർത്ഥിക്കായി പാട്ടുപാടാമെങ്കിൽ ഡീനിന് വേണ്ടിയും പാടണമെന്നായി പ്രവർത്തകർ. ആവശ്യം പരിഗണിച്ച് പ്രവർത്തകരെ നിരാശപ്പെടുത്താതെ പിജെ ജോസഫ് ഡീനിന് വേണ്ടിയും ഇഡ്‍ലി മേലെ ചട്‍ണി പോട്ടു.
'താരാരം താരെ പോടടാ
പോടടാ താരാരം താരെ പോടടാ
ഇഡ്ലി മേലെ ചട്നി പോടടാ.. 
ചട്നി മേലെ ഇഡ്ലി പോടടാ'
പിജെ ജോസഫിന്‍റെ പാട്ടിനൊപ്പം ഡീനും പ്രവർത്തകരും ആസ്വദിച്ചു കൂടുകയും ചെയ്തു.

"  

ഇടുക്കി സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങളും പിണക്കങ്ങളുമെല്ലാം മറന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് വേണ്ടി തീവ്രപ്രചാരണത്തിലാണ് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാട്ടും സരസമായ പ്രസംഗങ്ങളുമായി ജില്ലയിലെ താര പ്രചാരകനാവുകയാണ് പിജെ ജോസഫ്. ചില തിരക്കുകൾ കാരണം യുഡിഎഫിന്‍റെ കുമളിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കൃത്യസമയത്ത് എത്താനായില്ല. എന്നാൽ അതിന്‍റെ കുറവ് പിജെ ജോസഫ് പാടിത്തീർത്തു. 

ആലത്തൂരിൽ രമ്യ ഹരിദാസ് മണ്ഡലത്തില്‍ പാട്ടും പാടി ജയിക്കുമെന്ന് പ്രഖ്യാപിച്ച പിജെ ജോസഫ്  തുടര്‍ന്ന് താനൊരു പാട്ട് പാടാമെന്നറിയിക്കുകയായിരുന്നു. തനിക്കൊപ്പം പാടാന്‍ വേദിയിലിരുന്ന സ്ഥാനാര്‍ത്ഥിയെയും പി ജെ ജോസഫ്  ക്ഷണിച്ചു. കയ്യടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പി ജെ പാടി.
'ഇഡ്ലി മേലെ ചട്നി പോടടാ.. 
ചട്നി മേലെ ഇഡ്ലി പോടടാ' 

"