Asianet News MalayalamAsianet News Malayalam

പൊന്നാനിയിലെ ലീഗ്-കോൺഗ്രസ് തർക്കം പരിഹരിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി

പൊന്നാനിയിലെ  ലീഗ്-കോൺഗ്രസ് തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് - കോൺഗ്രസ് നേതാക്കൾ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

PK Kunhalikutty on ponnani congress muslim leauge clash
Author
Ponnani, First Published Mar 12, 2019, 3:06 PM IST

മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തിൽ യു ഡി എഫിലുണ്ടായിരുന്ന പ്രാദേശിക തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിലെ തർക്കം പരിഹരിക്കാൻ ലീഗ് - കോൺഗ്രസ് നേതാക്കൾ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇ ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ലീഗ് - കോൺഗ്രസ് തർക്കം പരിഹരിച്ചുവെന്നും 2009 നേക്കാൾ കൂടിയ ഭൂരിപക്ഷത്തോടെ ജയം ഉറപ്പാണെന്നും ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.
 

Follow Us:
Download App:
  • android
  • ios