ചണ്ഡീഗഡ്:  ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിര്‍സയിലും റിവാരിയിലും റാലികളില്‍ സംബന്ധിക്കും. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മണ്ഡലമായ കര്‍ണാലില്‍ റോഡ് ഷോ നടത്തും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭുപേന്ദര്‍ സിങ്ങ് ഹൂഡ മണ്ഡലമായ ഗാര്‍ഗി സാംപ്ള കിലോയില്‍ അവസാന വട്ട പ്രചാരണം നടത്തും. അഞ്ചുമണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഇതിനിടെ ബിജെപി 90 ല്‍ 83 സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന എബിപി ന്യൂസ് സര്‍വ്വെ ഇന്നലെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിന് എബിപി പ്രവചിച്ചത് മൂന്നു സീറ്റാണ്.