ദയാനിധിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ ചിത്രം പ്രചരിപ്പിച്ചെന്നാണ് സാം പോൾ പരാതി നൽകിയിരിക്കുന്നത്
ചെന്നൈ: ഡിഎംകെ ചെന്നൈ സെൻഡ്രൽ സ്ഥാനാർത്ഥി ദയാനിധി മാരനെതിരെ പിഎംകെ സ്ഥാനാർത്ഥി സാം പോൾ പൊലീസിൽ പരാതി നൽകി. മദ്യക്കുപ്പികളുമായി നിൽക്കുന്ന രീതിയിൽ തന്‍റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ദയാനിധിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ ചിത്രം പ്രചരിപ്പിച്ചെന്നാണ് സാം പോൾ പരാതി നൽകിയിരിക്കുന്നത്.
