പോസ്റ്റൽ വാലറ്റുകൾ വിതരണം ചെയ്യേണ്ട സമീപത്തെ പോസ്റ്റ് ഓഫീസിലും പരിശോധന നടത്തും

കാസർകോട്: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അപേക്ഷ നൽകിയിട്ടും പോസ്റ്റൽ വോട്ട് ലഭിക്കാതിരുന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം ഇന്നും തുടരും. പോസ്റ്റൽ വോട്ടിനായുള്ള അപേക്ഷ എത്താൻ വൈകിയോ എന്നും സംഭവത്തിൽ സാങ്കേതിക പ്രശ്നങ്ങളോ ഉദ്യാഗസ്ഥ വീഴചയോ ഉണ്ടായോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കും. പോസ്റ്റൽ വാലറ്റുകൾ വിതരണം ചെയ്യേണ്ട സമീപത്തെ പോസ്റ്റ് ഓഫീസിലും പരിശോധന നടത്തും. 

സ്റ്റേഷനിലെ ഒരു പൊലിസ് ഉദ്യാഗസ്ഥനിൽ നിന്നും ഇന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പൊലീസ് അസോസിയേഷൻ ഭാരവാഹി കൂടിയായ ഈ ഉദ്യോഗസ്ഥന് സംഭവത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. വാർത്തകൾ പുറത്ത് വന്നതോടെ ഇന്നലെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.