അനുവാദമില്ലാതെ ബൈക്ക് റാലി നടത്തിയതിന് നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എ കെ ആന്‍റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.
തിരുവനന്തപുരം: കൊട്ടിക്കലാശത്തിനിടെ എ കെ ആന്‍റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ നടപടിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലീസിന്‍റെ വിശദീകരണം. അനുവാദമില്ലാതെ ബൈക്ക് റാലി നടത്തിയതിന് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എ കെ ആന്‍റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. വേളിയിൽ വച്ചായിരുന്നു സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ശശി തരൂരിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ ആന്‍റണി സംഭവത്തോട് പ്രതികരിച്ചു. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ കെ ആന്റണി പറഞ്ഞു.
