യുപിയിലെ രാംപൂരിലെ എസ് പി  സ്ഥാനാർഥിയാണ് അസം ഖാൻ. ജയപ്രദ ബിജെപി സ്ഥാനാർഥിയുമാണ്.  

ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് അസം ഖാൻ പ്രതികരിച്ചു. യുപിയിലെ രാംപൂരിലെ എസ് പി സ്ഥാനാർഥിയാണ് അസം ഖാൻ. ജയപ്രദ ബിജെപി സ്ഥാനാർഥിയുമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്കെതിരെ അസം ഖാൻ മോശം പരാമർശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ് പി യിലായിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. 

"കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു" എന്നായിരുന്നു അസംഖാന്‍ പറഞ്ഞത്.