കഴിഞ്ഞ തവണ കോൺഗ്രസ് വിമതനെ മത്സരത്തിനിറക്കി മുസ്ലീം ലീഗിന് സി പി എം കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇത്തവണയും പൊന്നാനിയിൽ വിവാദങ്ങളൊഴിയുന്നില്ല. ഇ ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാർത്ഥിത്വമാണ് തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപെട്ടതെങ്കിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ എം എൽ എ പിവി അൻവറിന്റെ കടന്നുവരവ് തന്നെ വിവാദങ്ങളോടെയായിരുന്നു

പൊന്നാനി: തുടർച്ചയായ വിവാദങ്ങളാണ് പൊന്നാനി മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. മുസ്ലിംലീഗ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥി പി വി അൻവർ എം എൽ എയും വിവാദങ്ങളെ കൂട്ടുപിടിച്ചാണ് മണ്ഡലത്തിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്ത് വർഷം മുമ്പ് വരെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയെന്നതിനപ്പുറം ആരും വലിയ ശ്രദ്ധകൊടുക്കാത്ത മണ്ഡലമായിരുന്നു പൊന്നാനി. 2009 ൽ സി പി ഐയിൽ നിന്ന് സി പി എം മണ്ഡലം ബലമായി പിടിച്ചെടുത്തതോടെയാണ് പൊന്നാനി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. പിന്നാലെ സി പി എം - പി ഡി പി സഖ്യവും മദനിയുമായുള്ള പിണറായി വിജയൻറെ വേദി പങ്കിടലും എല്ലാം വിവാദ കൊടുങ്കാറ്റുയർത്തി.

കഴിഞ്ഞ തവണ കോൺഗ്രസ് വിമതനെ മത്സരത്തിനിറക്കി മുസ്ലീം ലീഗിന് സി പി എം കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇത്തവണയും പൊന്നാനിയിൽ വിവാദങ്ങളൊഴിയുന്നില്ല. ഇ ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാർത്ഥിത്വമാണ് തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപെട്ടതെങ്കിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ എം എൽ എ പിവി അൻവറിന്റെ കടന്നുവരവ് തന്നെ വിവാദങ്ങളോടെയായിരുന്നു.

നിരവധി ആരോപണങ്ങളും നിയമ നടപടികളും നേരിട്ടുകൊണ്ടിരിക്കുമ്പോൾ അതിനെല്ലാമുള്ള മറുപടിയായിരിക്കും പൊന്നാനിയിലെ ജനവിധിയെന്നാണ് പി വി അൻവറിന്റെ മറുപടി. ശക്തമായ മത്സരങ്ങൾക്കിടയിൽ കഴിഞ്ഞ രണ്ടു തവണയും വിജയക്കൊടി പാറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രചാരണം.