Asianet News MalayalamAsianet News Malayalam

ലീഗ്-കോൺഗ്രസ് തർക്കം പരിഹരിച്ചു; പൊന്നാനിയിൽ വിജയം ഉറപ്പ്: ഇ ടി മുഹമ്മദ് ബഷീർ

2009 നേക്കാൾ കൂടിയ ഭൂരിപക്ഷത്തോടെയാകും ജയം. മണ്ഡലത്തിലെ ലീഗ്-കോൺഗ്രസ് തർക്കം പരിഹരിച്ചുവെന്നും ഇ ടി മുഹമ്മദ് ബഷീർ

ponnani udf candidate et muhammed basheer is confident that the victory in Ponnani
Author
Malappuram, First Published Mar 11, 2019, 10:14 AM IST

മലപ്പുറം: പൊന്നാനിയിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ. 2009 നേക്കാൾ കൂടിയ ഭൂരിപക്ഷത്തോടെയാകും ജയം. മണ്ഡലത്തിലെ ലീഗ് - കോൺഗ്രസ് തർക്കം പരിഹരിച്ചുവെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. 

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മൂന്നാമതും പൊന്നാനിയിൽ മത്സരിക്കാനുള്ള ദൗത്യം പാര്‍ട്ടി ഏൽപിച്ചതിൽ സന്തോഷമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുന്നോടിയായി ഇന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios