Asianet News MalayalamAsianet News Malayalam

കഴിഞ്ഞ തവണ കിട്ടിയതിന്‍റെ മൂന്നിരട്ടിയാവും ഇത്തവണത്തെ ഭൂരിപക്ഷം: ഇ ടി മുഹമ്മദ് ബഷീർ

കഴിഞ്ഞ വര്‍ഷം കിട്ടിയ ഭൂരിപക്ഷത്തിന്‍റെ മൂന്നിരട്ടിയാണ് അവസാന ഘട്ട പ്രചാരണത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഉറപ്പിച്ചിരിക്കുന്നത്

ponnani udf candidate et muhammed basheer on his last day of election campaign
Author
Ponnani, First Published Apr 21, 2019, 10:11 AM IST

പൊന്നാനി: യുഡിഎഫിന്‍റെ ഉറച്ചകോട്ടയായ പൊന്നാനിയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഇ ടി മുഹമ്മദ് ബഷീര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലെത്തിയതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്നാണ് ഇ ടി മുഹമ്മദ് ബഷീർ. കഴിഞ്ഞ വര്‍ഷം കിട്ടിയ ഭൂരിപക്ഷത്തിന്‍റെ മൂന്നിരട്ടിയാണ് അവസാന ഘട്ട പ്രചാരണത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഉറപ്പിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളും ഇത്രയ്ക്കും അനുകൂലമായ ഒരു തെരെഞ്ഞെടുപ്പ് ഓര്‍മ്മയിലെല്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം.

നിരവധി ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും ഇടയില്‍ പി വി അൻവര്‍ എംഎല്‍എയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഇക്കുറി പൊന്നാനി ശ്രദ്ധേയമായത്. പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ വിവാദങ്ങളും അൻവറിനെ പിന്തുടര്‍ന്നു. ഇതിനിടയിലും പരമ്പരാഗത ഇടതു വോട്ടുകള്‍ക്കു പുറമേ കോൺഗ്രസ് വോട്ടുകളില്‍ കൂടി കണ്ണുവച്ചാണ് അവസാന ഘട്ടത്തില്‍ പി വി അൻവര്‍ പ്രചാരണം ശക്തമാക്കിയിട്ടുള്ളത്.

മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും എല്ലാ അനുകൂല ഘടകങ്ങളും കൂട്ടിയിണക്കി ശക്തി തെളിയിക്കാൻ ബിജെപിയും പൊന്നാനിയില്‍ പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പം തുടക്കം മുതല്‍ അവസാനം വരെയുണ്ടായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios