സിപിഎമ്മിന് വേണ്ടി ഇതിനോടകം തന്നെ നിരവധി സൈബർ പോരാളികൾ രംഗത്തെത്തിയിട്ടുണ്ട്. അമ്പാടിമുക്ക് സഖാക്കൾ, തിരുവാലി സഖാക്കൾ, കൊണ്ടോട്ടി സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളെല്ലാെം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
തിരുവനന്തപുരം: സൈബർ ലോകത്തെ സിപിഎമ്മിന്റെ പടക്കുതിരയായ പോരാളി ഷാജിക്ക് വെല്ലുവിളിയുമായി കോൺഗ്രസിന്റെ പോരാളി വാസു. അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള പോരാളി ഷാജിയെ തകർക്കാൻ ജനുവരിയിലാണ് പോരാളി വാസു പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 25000 പേരാണ് പോരാളി വാസുവിൽ അംഗമായിരിക്കുന്നത്.
എതിരാളികൾക്കെതിരെ ട്രോളുകളും ആക്ഷേപഹാസ്യങ്ങളും പ്രസംഗങ്ങൾക്കുള്ള കിടിലൻ മറുപടികളുമാണ് പോരാളി ഷാജിയും വാസുവും പങ്കുവയ്ക്കാറുള്ളത്. പാർട്ടി നേതാക്കൻമാരുടെ ആവേശകരമായ പ്രസംഗങ്ങളുടെ വീഡിയോകൾ പോസ്റ്റ് ചെയ്യലും ചരിത്രം കുത്തിപ്പൊക്കിയുള്ള ഓർമപ്പെടുത്തലുമൊക്കെ ഇരുവരും മുറപോലെ ചെയ്യുന്നുണ്ട്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകളിൽ ഇരുവരും ഇടപെടുകയും നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾക്കായി രാപ്പകൽ കഷ്ടപ്പെടുകാണ് ഇരു കൂട്ടരും.
സിപിഎമ്മിന് വേണ്ടി ഇതിനോടകം തന്നെ നിരവധി സൈബർ പോരാളികൾ രംഗത്തെത്തിയിട്ടുണ്ട്. അമ്പാടിമുക്ക് സഖാക്കൾ, തിരുവാലി സഖാക്കൾ, കൊണ്ടോട്ടി സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളെല്ലാെം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇത് കൂടാതെ ചുവപ്പ്, വിപ്ലവം, സഖാക്കൾ തുടങ്ങിയ വാക്കുകൾ ചേർത്തുള്ള ഗ്രൂപ്പുകളും സൈബർ ലോകത്ത് സജീവമാണ്. സ്ഥാനാർത്ഥികളുടെ പേരും മറ്റ് പ്രചരണ തന്ത്രണങ്ങളും പോരാളി ഷാജിയടക്കമുള്ളവ തുടങ്ങി കഴിഞ്ഞു.
സിപിഎമ്മിന്‍റെ സൈബര്‍ പ്രചരണത്തിന് കോട്ടം വരുത്താൻ കോൺഗ്രസ്, ത്രിവര്‍ണ്ണം തുടങ്ങിയ പേരുകളിൽ നിരവധി ഗ്രൂപ്പുകൾ സൈബറിടത്തിൽ വ്യാപകമാകുന്നുണ്ട്. കോൺഗ്രസ് അനുഭാവികൾ ആരംഭിച്ചിരിക്കുന്ന ഈ പേജുകൾ സൈബറിടത്തിൽ സജീവമായി വരുന്നതേയുള്ളു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ശക്തമാക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്.
