Asianet News MalayalamAsianet News Malayalam

പോസ്റ്റൽ ബാലറ്റ് വിവാദം: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടു.
 
postal ballet issue case will inquire by crime branch
Author
Thiruvananthapuram, First Published May 9, 2019, 2:35 PM IST

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ ലഭ്യമാക്കിയ ശേഷം സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. 

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടു.

വിവാദവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പൊലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios