ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തും പ്രായമായവരോടും കുട്ടികളോടും സ്നേഹത്തോടെ പെരുമാറിയും ബിജെപിക്ക് വേണ്ടി പ്രഗ്യ വോട്ട് തേടി.


ഭോപ്പാല്‍: ബിജെപിക്ക് വോട്ട് ചോദിച്ച് പ്രഗ്യ സിംഗ് താക്കൂറിന്‍റെ ബൈക്ക് റാലി. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിംഗ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായാണ് ബൈക്കില്‍ സഞ്ചരിച്ചത്. 

മൂന്ന് ബൈക്കുകളിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ബൈക്കിന്‍റെ പിന്‍സീറ്റിലിരുന്ന പ്രഗ്യ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തും പ്രായമായവരോടും കുട്ടികളോടും സ്നേഹത്തോടെ പെരുമാറിയും ബിജെപിക്ക് വേണ്ടി വോട്ട് തേടി. ജനങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ ബൈക്ക് യാത്രയാണ് നല്ലതെന്ന് പ്രഗ്യ സിംഗ് പറഞ്ഞു. 

ഭോപ്പാലിലെ ബിജെപി സ്ഥാാര്‍ത്ഥിയായ പ്രഗ്യ സിംഗിന്‍റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിംഗാണ്. ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ താനും ഉണ്ടായിരുന്നു അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയുടെ പേരില്‍ പ്രഗ്യയെ 72 മണിക്കൂര്‍ നേരത്തെ പ്രചാരണത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.