ഭോപ്പാലിലെ ജനങ്ങള്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. താന്‍ അവരിലൊരാളാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രഗ്യാ സിങ്ങ് പറഞ്ഞു. 

ഭോപ്പാല്‍: ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദ്വിഗ് വിജയ് സിങ്ങിനെ പരിഹസിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍. വിശുദ്ധനും ചെകുത്താനും തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ദ്വിഗ് വിജയ് സിങ്ങിനെ ഉന്നംവെച്ചുള്ള പ്രഗ്യാ സിങ്ങ് ഠാക്കൂറിന്‍റെ പരാമര്‍ശം. ഭോപ്പാലിലെ പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ സ്ഥാനാര്‍ത്ഥി ദ്വിഗ് വിജയ് സിങ്ങിനെക്കുറിച്ച് ചോദിക്കുകയായിരുന്നു. 

എന്നാല്‍ അദ്ദേഹത്തിന്‍റെ പേരു പറയാതെ ഇവരൊക്കെ കടപത നിറഞ്ഞവരാണെന്നായിരുന്നു പ്രഗ്യാ സിങ്ങിന്‍റെ പ്രതികരണം. ജനങ്ങള്‍ക്ക് എല്ലാം അറിയാം. ചെകുത്താനും വിശുദ്ധനും തമ്മിലുള്ള വിത്യാസം അവര്‍ക്കറിയാം. ഭോപ്പാലിലെ ജനങ്ങള്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. താന്‍ അവരിലൊരാളാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രഗ്യാ സിങ്ങ് പറഞ്ഞു.