പാകിസ്ഥാനെ പറ്റിയാണ് മോദി തന്റെ പ്രസംഗങ്ങളിലുട നീളം പറയുന്നത്. അതിനു കാരണം ഹിന്ദുസ്ഥാനെ കുറിച്ച് മോദിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും കോൺഗ്രസ് വക്താവ് പരിഹസിച്ചു.
ദില്ലി: പ്രധാനമനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് ജയ്‍വീര്‍ ഷെർഗിൽ പറഞ്ഞു. മോദി പരസ്യങ്ങളുടെ രാജാവും അതേസമയം വികസനത്തിന്റെ വില്ലനാണെന്നും ഷെർഗിൽ കുറ്റപ്പെടുത്തി.
നാഷൻ മാനേജ്മെന്റിന് പകരം 'ഈവന്റ് മാനേജ്മെന്റി'നാണ് മോദി പ്രധാന്യം കൽപ്പിക്കുന്നത്. നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രിക്ക് പകരം പരസ്യപ്രചാരണത്തിന്റെ മന്ത്രിയായി മാറിയെന്നും ഷെർഗിൽ പറഞ്ഞു. മോദി നൽകുന്ന വാഗ്ദാനങ്ങൾ വെറും മരീചികയായിരുന്നു. യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ അവയൊന്നും തന്നെ കാണാൻ സാധിക്കില്ലെന്നും പ്രധാൻമന്ത്രി ഉജ്വല യോജന പദ്ധതി അതിന് ഉദാഹരണമാണെന്നും ഷെർഗിൽ വിമർശിച്ചു.
പദ്ധതികൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മോദി വിശ്വസിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയാണെന്ന് തെളിയുകയാണ്. പാകിസ്ഥാനെ പറ്റിയാണ് മോദി തന്റെ പ്രസംഗങ്ങളിലുട നീളം പറയുന്നത്. അതിനു കാരണം ഹിന്ദുസ്ഥാനെ കുറിച്ച് മോദിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും കോൺഗ്രസ് വക്താവ് പരിഹസിച്ചു.
