വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പാണ് മോദി 93കാരനായ ബാദലിന്‍റെ അനുഗ്രഹം തേടിയത്. 

ദില്ലി: അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്‍റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പാണ് മോദി 93കാരനായ ബാദലിന്‍റെ അനുഗ്രഹം തേടിയത്.

എന്‍ഡിഎ നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലാണ് മോദി ബാദലിന്‍റെ അനുഗ്രഹം തേടിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോയും ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

Scroll to load tweet…

 കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രങ്ങളോട് താരതമ്യപ്പെടുത്തിയും നിരവധി പേര്‍ മോദിയെ പുകഴ്ത്തി ചിത്രം പങ്കുവയ്ക്കുന്നുണ്ട്. 

Scroll to load tweet…