പ്രിയങ്കയെ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി  വാരണാസിയില്‍ അവതരിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ നീക്കമെന്ന് ഇന്ത്യാ റ്റുഡേ റിപ്പോർട്ട് ചെയ്യുന്നു. 

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക​ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രിയങ്കയെ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി വാരണാസിയില്‍ അവതരിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ നീക്കമെന്ന് ഇന്ത്യാ റ്റുഡേ റിപ്പോർട്ട് ചെയ്യുന്നു. 

ഉത്തർപ്രദേശിൽ തനിച്ചാണ് കോൺ​ഗ്രസ് മത്സരിക്കുന്നതെങ്കിലും ചില സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യവുമായി ധാരണയുണ്ടെന്നാണ് റിപ്പോർട്ട്. അമേത്തിയിലേയും റായ്ബറേലിയിലേയും പോലെ ഈ പിന്തുണ വാരണാസിയിലും നേടാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5,81,122 വോട്ടുകളാണ് വാരാണാസിയില്‍ നിന്നും മോദിക്ക് ലഭിച്ചത്. അതായത് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം. മഹാസഖ്യത്തിനെതിരെ പ്രതിപക്ഷത്തിന്റെ ഒരു എതിരാളി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് ഭിന്നിക്കുന്നത് തടയാനാകുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. അട്ടിമറി വിജയത്തിന് പോലും ഇത് കാരണമാകാമെന്നും റിപ്പോർട്ടുണ്ട്.