മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പങ്കജ് സിംഗിന് വേണ്ടിയുള്ള റോഡ് ഷോയ്ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോഴാണ് സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിക്കുകയാണ്.

ഇന്‍ഡോര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി എത്തിയപ്പോള്‍ മോദിയുടെ പേരുമായി ആരവമുയര്‍ത്തിവരോട് വ്യത്യസ്ത പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്‍ഡോറില്‍ എത്തിയ പ്രിയങ്ക കാറില്‍ പോകുമ്പോഴാണ് ഒരു സംഘം വഴിയരികില്‍ നിന്ന് മോദി... മോദി... എന്ന് ആരവങ്ങള്‍ മുഴക്കിയത്.

എന്നാല്‍, ഇത് കേട്ടതോടെ കാര്‍ നിര്‍ത്തി പ്രിയങ്ക ആരവങ്ങള്‍ മുഴക്കുന്നവരുടെ അടുത്തേക്ക് ഇറങ്ങി ചെന്നു. തുടര്‍ന്ന് അവര്‍ക്ക് ഹസ്തദാനം നല്‍കി. 

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പങ്കജ് സിംഗിന് വേണ്ടിയുള്ള റോഡ് ഷോയ്ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോഴാണ് സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിക്കുകയാണ്. 

Scroll to load tweet…