Asianet News MalayalamAsianet News Malayalam

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക? ഹൈക്കമാന്‍റിനെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. 

Priyanka Gandhi ready to contest from Varanasi against PM Modi
Author
Varanasi, First Published Apr 13, 2019, 3:38 PM IST

ദില്ലി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഹൈക്കമാന്‍റിനെ ഇക്കാര്യം അറിയച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തീരുമാനമെടുക്കും. നേരത്തെയും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അത് രാജ്യത്തുടനീളം പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. 2022ലെ നിയമസഭാ  തെരഞ്ഞെടുപ്പും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചയ്ക്ക് പിന്നിലുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വാരണാസിയില്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണെന്നതിനാല്‍ പ്രചാരണത്തെ അത് ബാധിക്കില്ലെന്ന് പ്രിയങ്ക കണക്കു കൂട്ടുന്നു. മെയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്. വാരണാസിയില്‍ ഇതുവരെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന് കാരണം പ്രിയങ്ക വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 


 

Follow Us:
Download App:
  • android
  • ios