അമേഠിയില്‍ രാഹുല്‍ ഗാന്ധിയ‍െ ജനങ്ങള്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യുമ്പോള്‍ അവര്‍ തന്നെ സ്നേഹപൂര്‍വ്വം ദീദി എന്നാണ് വിളിക്കുന്നത്- സ്മൃതി ഇറാനി പറഞ്ഞു. 

അമേഠി: സ്വന്തം ഭര്‍ത്താവിന്‍റെ പേരിലും കൂടുതല്‍ തവണ പ്രിയങ്ക ഗാന്ധി തന്‍റെ പേരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിക്ക് തന്‍റെ പേരുപോലും അറിയില്ലായിരുന്നെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. 

2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്മൃതി ഇറാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതാരാണെന്ന മറുചോദ്യമാണ് പ്രിയങ്ക ഉന്നയിച്ചത്. സ്വന്തം കുടുംബാംഗം നടത്തിയ അഴിമതി മറക്കുന്ന പ്രിയങ്ക തന്‍റെ പേര് മറക്കുന്നതില്‍ ആശ്ചര്യമില്ല എന്നാണ് ഇതിന് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞത്. 'അമേഠിയില്‍ രാഹുല്‍ ഗാന്ധിയ‍െ ജനങ്ങള്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യുമ്പോള്‍ അവര്‍ തന്നെ സ്നേഹപൂര്‍വ്വം ദീദി എന്നാണ് വിളിക്കുന്നത്'- സ്മൃതി പറഞ്ഞു. 

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ മുഖ്യ എതിരാളിയാണ് സ്മൃതി ഇറാനി. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ ഇവിടെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞ തെര‌ഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്ക് സാധിച്ചിരുന്നു.