Asianet News MalayalamAsianet News Malayalam

ത്രിവേണി സംഗമത്തില്‍ പൂജയുമായി പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് തുടക്കം

ത്രിവേണി സംഗമത്തിൽ വച്ച് ഗംഗാനദിയിൽ പൂജ നടത്തിയശേഷമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്ക് തുടക്കം കുറിച്ചത്. പ്രയാഗ് രാജിലെ  ഹനുമാൻ ക്ഷേത്രത്തിലും പ്രിയങ്ക ഗാന്ധി പൂജ നടത്തി

Priyanka Gandhi Vadra at Triveni Sangam
Author
Triveni Sangam, First Published Mar 18, 2019, 11:06 AM IST

പ്രയാഗ് രാജ്:  ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായുള്ള പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് തുടക്കം. ത്രിവേണി സംഗമത്തില്‍ വച്ച് 
ഗംഗാനദിയിൽ പൂജ നടത്തിയശേഷമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്ക് തുടക്കം കുറിച്ചത്. 

പ്രയാഗ് രാജിലെ  ഹനുമാൻ ക്ഷേത്രത്തിലും പ്രിയങ്ക ഗാന്ധി പൂജ നടത്തി.പ്രയാഗ്‌ രാജിൽ  നിന്നും വാരാണസിയിലേക്കാണ് പ്രിയങ്ക മൂന്നുദിവസത്തെ ബോട്ട് യാത്ര നടത്തുന്നത്. ബോട്ട് യാത്രയ്ക്കിടയിൽ വിദ്യാർത്ഥികളുമായി പ്രിയങ്ക ഗാന്ധി സംവാദം നടത്തും.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍  140 കിലോമീറ്ററാണ് പിന്നിടുന്നത്. ഗംഗയുടെ തീരത്ത് ജീവിക്കുന്ന സാധാരണക്കാരിലേക്ക് എത്തുകയാണ് ലക്ഷ്യം. യാത്രക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും. 

ഗംഗ നദി വ്യത്തിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പ്രിയങ്ക രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. 

Follow Us:
Download App:
  • android
  • ios