'എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല... നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്‍റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ദില്ലി: വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്.
'എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല... നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്‍റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു വ്യഴാഴ്ച്ച. ബുധനാഴ്ച വൈകിട്ടോടെ കരിപ്പൂരില്‍ എത്തിയ പ്രിയങ്കയും രാഹുലും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിച്ച ശേഷം വ്യാഴാഴ്ച്ച രാവിലെയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെ വയനാട്ടില്‍ എത്തിയ രാഹുലും പ്രിയങ്കയും പത്രികാ സമര്‍പ്പണം നടത്തിയ ശേഷം കല്‍പറ്റ നഗരത്തെ ഇളക്കിമറിച്ചു കൊണ്ടൊരു റോഡ് ഷോയും നടത്തിയ ശേഷമാണ് ദില്ലിയിലേക്ക് മടങ്ങിയത്.