Asianet News MalayalamAsianet News Malayalam

അന്തിമ പട്ടികയിൽ സുരേന്ദ്രനില്ലായിരുന്നു; ഉൾക്കൊള്ളിച്ചത് ഞാൻ കൂടി ആവശ്യപ്പെട്ടത് കൊണ്ട്: ശ്രീധരൻപിള്ള

ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഇല്ലായിരുന്നു. ഇരുവരെയും ഉൾപ്പെടുത്തണമെന്ന് താനുൾപ്പടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീധരൻപിള്ള

ps sreedharan pillai on the candidature ship of k surendran from wayanad constituency
Author
Kozhikode, First Published Mar 23, 2019, 5:16 PM IST

കോഴിക്കോട്: കെ സുരേന്ദ്രൻ ജനകീയ നേതാവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഇല്ലായിരുന്നു. ഇരുവരെയും ഉൾപ്പെടുത്തണമെന്ന് താനുൾപ്പടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

അതേ സമയം പത്തനംതിട്ടയിൽ മികച്ച വിജയം നേടാനാവുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.  ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു എന്നാല്‍ ഇതില്‍ പത്തനംതിട്ട സീറ്റിനെ കുറിച്ച് പരാമര്‍ശം ഇല്ലായിരുന്നു. ഇന്ന് വൈകുന്നേരം ബിജെപി പുറത്തു വിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. 

Follow Us:
Download App:
  • android
  • ios