Asianet News MalayalamAsianet News Malayalam

വീട്ടിൽ വോട്ടർമാർ ഒൻപത്, കിട്ടിയത് വെറും അഞ്ച് വോട്ട്: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി

എന്തുകൊണ്ട് തോറ്റുവെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ താനും തന്റെ വോട്ടർമാരും ചതിക്കപ്പെട്ടുവെന്നായിരുന്നു മറുപടി

Punjab contestant breaks down saying he got just 5 votes, but has 9 family members
Author
Chandigarh, First Published May 24, 2019, 9:05 PM IST

ദില്ലി: പഞ്ചാബിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി രംഗത്ത്. തന്റെ കുടുംബത്തിൽ ആകെ ഒൻപത് അംഗങ്ങളുണ്ടെന്നും എന്നാൽ അഞ്ച് പേരുടെ വോട്ട് മാത്രമേ തനിക്ക് കിട്ടിയുള്ളൂവെന്നും പറഞ്ഞാണ് സ്ഥാനാർത്ഥി രംഗത്ത് വന്നിരിക്കുന്നത്.

പഞ്ചാബിലെ ജലന്ധറിൽ നിന്ന് മത്സരിച്ച നീതു ഷുത്തേൻ വാലയ്ക്കാണ് ദുർഗതി. അദ്ദേഹത്തിന് മണ്ഡലത്തിൽ ആകെ ലഭിച്ചത് അഞ്ച് വോട്ടാണ്. കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ കാരണങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് സ്ഥാനാർത്ഥി കരഞ്ഞത്.

"എന്റെ കുടുംബത്തിൽ തന്നെ ഒൻപതംഗങ്ങൾ ഉണ്ട്. പക്ഷെ എനിക്ക് കിട്ടിയത് ആകെ അഞ്ച് വോട്ടാണ്. എന്റെ കുടുംബാംഗങ്ങൾ ഒരിക്കലും എന്നെ ചതിക്കില്ല. പക്ഷെ അവർ ചതിക്കപ്പെട്ടിരിക്കുകയാണ്. അവരെല്ലാവരും എന്നോട് സത്യം ചെയ്ത് പറഞ്ഞു എനിക്കാണ് വോട്ട് ചെയ്തതെന്ന്," സ്ഥാനാർത്ഥി പറഞ്ഞു. നിരവധി പ്രയാസങ്ങൾ മറികടന്നാണ് താൻ മത്സരിച്ചതെന്നും എന്നാൽ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios