മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളിൽ മത്സരിക്കാൻ ഭയക്കുന്നു. ഒരു കള്ളനേയാണല്ലോ 25 വർഷം താൻ വളർത്തിയത്, അബദ്ധത്തിൽപ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള

ചെങ്ങന്നൂര്‍: കോൺഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ ബാലകൃഷ്ണപിള്ള. ബിജെപിയെ തുരത്താൻ കോൺഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളിൽ മത്സരിക്കാൻ ഭയക്കുന്നു. 

പി ജെ ജോസഫ് ഇനിയും കേരള കോൺഗ്രസിൽ തുടരുന്നതെന്തിനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള ചോദിച്ചു. ജോസഫ് മത്സരിക്കാൻ തയ്യാറായി മുന്നോട്ട് വരണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു. 

കൊടിക്കുന്നിൽ സുരേഷ് കള്ളനെന്ന് ആർ ബാലകൃഷ്ണപിള്ള. ഒരു കള്ളനേയാണല്ലോ 25 വർഷം താൻ വളർത്തിയത്, അബദ്ധത്തിൽപ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ എൽ ഡി എഫ് കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള. ചെങ്ങനാനൂരില്‍ എൽ ഡി എഫ് കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.