ബിജെപി മറ്റ് രാജ്യങ്ങളെയാണ് മാതൃകയായി കാണുന്നത്. അമിത് ഷാ കഴിഞ്ഞ ദിവസം രണ്ട് രാജ്യങ്ങളെക്കുറിച്ച് പറഞ്ഞു. ആ രാജ്യങ്ങളെപ്പോലെ ആകും ഇന്ത്യയുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ കേരളം പറയുന്നത് അമിത് ഷാ പറയുന്നത് പോലെയല്ല. 

കൊല്ലം: കേരളത്തിലെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത് രാഹുല്‍ ഗാന്ധി കൊല്ലത്ത് നടത്തിയ പ്രസംഗത്തില്‍ ഇടത്പക്ഷത്തിനെതിരെ മൌനം പാലിച്ചപ്പോള്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഴിച്ച് വിട്ടത്. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ച രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയേയും അമിത്ഷായെയും പേരെടുത്ത് വിമര്‍ശിക്കാന്‍ മടിച്ചില്ല. 

കേരളത്തില്‍ വിവിധ ആശയങ്ങള്‍ പ്രായോഗികമായി പ്രവര്‍ത്തിക്കുന്നു. സംസ്കാരങ്ങളെ, ചരിത്രത്തെ ഭയമില്ലാതെ ആത്മവിശ്വാസത്തോടെ കേരളം അഭിമുഖീകരിക്കുന്നതാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ബിജെപി മറ്റ് രാജ്യങ്ങളെയാണ് മാതൃകയായി കാണുന്നത്. അമിത് ഷാ കഴിഞ്ഞ ദിവസം രണ്ട് രാജ്യങ്ങളെക്കുറിച്ച് പറഞ്ഞു. ആ രാജ്യങ്ങളെപ്പോലെ ആകും ഇന്ത്യയുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ കേരളം പറയുന്നത് അമിത് ഷാ പറയുന്നത് പോലെയല്ല. ഞങ്ങളെക്കാള്‍ മുകളിലല്ല നിങ്ങള്‍. താഴെയുമല്ല. ഒപ്പത്തിനൊപ്പമാണ് നമ്മള്‍. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു തിരിച്ചുമെന്നതാണ് കേരളം മറ്റ് രാജ്യങ്ങളോട് പറയുന്നത്.

കേരളത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ആത്മവിശ്വാസമുണ്ട്. അതാണ് കേരളത്തിന്‍റെ വിജയം, വൈദ്യുതി, വിദ്യാഭ്യാസം എല്ലാറ്റിലും കേരളം മുന്നിലാണ്. പുറം ലോകത്തെ ആത്മവിശ്വാസത്തേടെയാണ് കേരളം നോക്കിക്കാണുന്നത്. ആ ആത്മവിശ്വാസമാണ് കേരളത്തിന്‍റെ കൈമുതല്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 

വിഷു, ഇസ്റ്റര്‍ ആശംസകള്‍ നല്‍കി ആരംഭിച്ച പ്രസംഗത്തില്‍ രാഹുല്‍ ആദ്യം തന്നെ വയനാട്ടില്‍ മത്സരിക്കാനുള്ള കാരണത്തെ കുറിച്ച് വിശദീകരിച്ചാണ് രാഹുല്‍ തുടങ്ങിയത്. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണമെന്നും കേരളത്തിന്‍റെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി മറ്റ് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ബിജെപിക്കെതിരെയായിരുന്നു മുഴുവന്‍ പ്രസംഗവും. 

ഒരു വ്യക്തിയോ ഒരു ആശയമോ അല്ല ഇന്ത്യ ഭരിക്കേണ്ടത്. മറിച്ച് ഇന്ത്യയിലെ എല്ലാ വ്യക്തികളുടെയും ആശയങ്ങളും രാജ്യത്തെ മുന്നോട്ട് നയിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി പറഞ്ഞത് കേണ്‍ഗ്രസ് എന്ന ആശത്തെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കുമെന്നാണ്. എന്നാല്‍ ഞങ്ങള്‍, നിങ്ങളോട് പോരാടി തെരഞ്ഞെടുപ്പില്‍ നിങ്ങളെ തോല്‍പ്പിക്കും. എന്നാല്‍ ഒരിക്കലും നിങ്ങളെ പോലെ അക്രമികളാകില്ലെന്നും എല്ലാ അഭിപ്രായങ്ങളെയും ഞങ്ങള്‍ മാനിക്കുന്നു. ഇങ്ങളുടെ അക്രമരീതി തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.