അവസാനഘട്ടമായ മെയ്19 നാണ് പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ്.

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ഭട്ടിന്‍ഡയിലാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടി. രാഹുല്‍ ഗാന്ധി ലുധിയാനയിലും ഹൊഷിയാര്‍പൂരിലും പ്രചരണത്തിനെത്തും. അവസാനഘട്ടമായ മെയ്19 നാണ് പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മധ്യപ്രദേശിലെ മഹാകാളിശ്വര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷം രത്‍‍ലത്തിലെ പ്രചാരണയോഗത്തിൽ പങ്കെടുക്കും. ശേഷം ഇന്‍ഡോറിലെ റോഡ്ഷോയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.